കുമ്പളയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റു ; നില ഗുരുതരം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുമ്പളയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്  കുത്തേറ്റു ; നില ഗുരുതരം

കുമ്പള: കുമ്പളയില്‍ കൊലക്കേസ് പ്രതിയുടെ കുത്തേറ്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഗുരുതരം. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. സൈനുദ്ദീനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് സൈനുദ്ദീന്‍ കൊടിയമ്മയില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊലക്കേസ് പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.