കാസര്‍കോട് തായലങ്ങാടിയില്‍ യുവാവിന് നേരെ ആക്രമണം; തലക്ക് കുത്തേറ്റ യുവാവിന് ഗുരുതരപരിക്ക്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് തായലങ്ങാടിയില്‍ യുവാവിന് നേരെ ആക്രമണം; തലക്ക് കുത്തേറ്റ യുവാവിന് ഗുരുതരപരിക്ക്‌

കാസര്‍കോട്(www.kasaragodtimes.com 01.03.2021 Monday):കാസര്‍കോട് തായലങ്ങാടിയില്‍ യുവാവിന് നേരെ ആക്രമണം; തലക്ക് കുത്തേറ്റ യുവാവിന് ഗുരുതരപരിക്ക്‌  സിനിമാ സ്റ്റൈലില്‍ തോക്ക് ചൂണ്ടിയായിരുന്നു അക്രമം. കാറിനെ പിന്തുടര്‍ന്ന് വന്ന സംഘം ഇളനീര്‍ ജ്യൂസ് കട ഉടമയുടെ സഹോദരനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ തലയ്ക്ക് കുത്തേറ്റ് പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.


കാസര്‍കോട് തായലങ്ങാടിയില്‍ തിങ്കളാഴ്ച രാത്രി 7.45 മണിയോടെയാണ് ആളുകള്‍ നോക്കി നില്‍ക്കെ അക്രമണം നടന്നത്. തായലങ്ങാടിയില്‍ ഒരാഴ്ച മുൻപ് ആരംഭിച്ച ലുഖ്മാനുല്‍ ഹകീം പൊണ്ടം ജ്യൂസ് കട നടത്തുന്ന ഇല്യാസിന്‍്റെ (28) സഹോദരന്‍ താജുദ്ദീനാ (31) ണ് കുത്തേറ്റത്. താജുദ്ദീന്‍ സ്കോര്‍പിയോ കാറില്‍ തളങ്കര ഭാഗത്ത് പോയി തിരിച്ച്‌ തായലങ്ങാടിയിലെ സഹോദരന്‍്റെ ജ്യൂസ് കടയില്‍ എത്തുകയായിരുന്നു.
ഇതിനിടയില്‍ പിന്തുടര്‍ന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തോക്ക് ചൂണ്ടി അക്രമം നടത്തിയത്. ഇതിനിടയില്‍ അക്രമികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടര്‍ന്ന് ഹാമര്‍ ഉപയോഗിച്ച്‌ അടിച്ച്‌ വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു.
ആളുകള്‍ ഓടികൂടിയതോടെ സംഘം സ്വിഫ്റ്റ് കാറില്‍ തന്നെ രക്ഷപ്പെട്ടു. അക്രമിസംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി അക്രമികള്‍ക്കായുള്ള തെരെച്ചില്‍ നടത്തിവരികയാണ്.

അക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ താജുദ്ദീനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്.