വിവാഹാഭ്യർത്ഥന നിരസിച്ചു; ഈജിപ്‍തിൽ യുവതിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം. യൂണിവേഴ്‍സിറ്റിയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നാഇറ അഷ്റഫാണ്(21) കൊല്ലപ്പെട്ടത്.

ഘർബെയ ഗവർണറേറ്റിലെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഇതിനിടെ യൂണിവേഴ്സിറ്റി ഗേറ്റിന് മുന്നിൽ വച്ച് യുവാവ് തടഞ്ഞു നിർത്തി. നാഇറയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. തുടർന്നുണ്ടായ പ്രകോപനത്തിൽ യുവതിയെ പ്രതി അടിച്ചു വീഴ്ത്തി.

കൈയിൽ കരുതിയ കത്തി കൊണ്ട് നിലത്തു വീണ യുവതിയുടെ കഴുത്തറുത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിസരത്തുണ്ടായിരുന്നവരും സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. അന്വേഷണത്തിൽ ഇതാദ്യമായല്ല പ്രതി കൊല്ലപ്പെട്ട യുവതിയെ ശല്യം ചെയ്തതെന്നും കണ്ടെത്തി.