കൊല്ലത്ത് നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കൊല്ലത്ത് നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവ് രാജേഷാണ് ദിവ്യയെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.  രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. രാജേഷ് ശാസ്താംകോട്ട നെടിയവിള സ്വദേശിയാണ്. ഇയാളെ ശാസ്താം കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയിൽസ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.