കാമുകനൊപ്പം ഒളിച്ചോടി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച യുവ അധ്യാപികയെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചന്തേര പോലീസ് പിടികൂടി

ചന്തേര : കാമുകനൊപ്പം ഒളിച്ചോടി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച യുവ അധ്യാപികയെ പോലീസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 24 കാരിയെയാണ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പോലീസ് പിടികൂടിയത്. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ അധ്യാപികയാണ് 24 കാരിയായ യുവതി. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വിദ്യാർത്ഥിയുടെ പിതാവ് മരിച്ചിട്ടുണ്ട് എന്നും അവിടേക്ക് പോകുന്നു എന്നും പറഞ്ഞാണ് അധ്യാപിക രാവിലെയോടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ചന്തേര പോലീസ് നടത്തിയ അന്വേഷണത്തിൽ അധ്യാപിക നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനൊപ്പം മുങ്ങിയതാണെന്ന് സൂചന ലഭിച്ചു. തുടർന്ന് യുവതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി