ആറ് മാസത്തിനകം ഇന്ത്യയിലെ കോവിഡ് വ്യാപനം കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആറ് മാസത്തിനകം ഇന്ത്യയിലെ കോവിഡ് വ്യാപനം കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍

ദില്ലി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്നതിനിടെ അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം കൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണല്‍ ഡിസീസ് ഫോര്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിംഗിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വരുന്ന ആറ് മാസത്തിനുള്ളില്‍ കൊവിഡ് അവസാന ഘട്ടത്തിലെത്തുമെന്നും രോഗവ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്നും ഇപ്പോഴുള്ള ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ സാധിച്ചാല്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതേ സമയം നിലവില്‍ രോഗവ്യാപനം ഉയര്‍ന്ന തോതിലുള്ള കേരളത്തില്‍ കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെിരായ പോരാട്ടത്തിലെ ഏറ്റവും വലിയ കവചം കൊവിഡ് വാക്‌സിനേഷനാണ്. വാക്‌സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുമെങ്കില്‍ 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചു കഴിഞ്ഞു. ഒറ്റഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ 30- 31 ശതമാനം പ്രതിരോധശേഷം നല്‍കുന്നുവെങ്കിലും ഗുണകരമാണെന്നും സുജിത് സിംഗ് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചാല്‍ പോലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ‘മരണനിരക്കും രോഗാവസ്ഥയും നിയന്ത്രണത്തിലാണെങ്കില്‍, നമുക്ക് രോഗം കൈകാര്യം ചെയ്യാന്‍ കഴിയും,’

നിലവില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളാണ് രോഗവ്യാപനത്തിന് കാരണം. വാക്‌സിനെടുത്തവരില്‍ പോലും 70 മുതല്‍ നൂറ് ദിവസം വരെ പിന്നിടുമ്‌ബോള്‍ പ്രതിരോധ ശേഷി കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ കൊവിഡിന്റെ പുതിയ ഒരു വകഭേദത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം മറ്റൊരു തരംഗമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് രോഗപ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതും ഇക്കാര്യത്തില്‍ പ്രധാനമാണെന്നും സുജിത് സിംഗ് പറഞ്ഞു. വൈറസുമായി കൂടുതല്‍ സമ്ബര്‍ക്കം പുലര്‍ത്തുന്നതിലൂടെയും പ്രതിരോധ കുത്തിവയ്പ്പിലൂടെയും അണുബാധ കുറയുമെന്ന് ഡോ. സിംഗ് പറഞ്ഞു.