61കാരനായ ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ വെള്ളരിക്കുണ്ട് സ്വദേശിനിയെ സ്വന്തം ഇഷ്ടത്തിനു വിട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

61കാരനായ ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ വെള്ളരിക്കുണ്ട് സ്വദേശിനിയെ സ്വന്തം ഇഷ്ടത്തിനു വിട്ടു

കാഞ്ഞങ്ങാട്: 61 കാരനായ ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടു. ഇതേ തുടർന്ന് വെള്ളരിക്കുണ്ട്, പള്ളിക്കൊച്ചിയിലെ യുവതിയാണ് ഭർതൃപിതാവായ വിൻസെന്റിനൊപ്പം പോയി. ഈ മാസം 23ന് കാണാതായ ഇരുവരെയും കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിന്നാണ് പൊലീസ് പിടികൂടി ഹൊസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ഏഴ് വയസുള്ള മകനെയും കൂട്ടിയാണ് ഭർതൃപിതാവിനൊപ്പം യുവതി നാടുവിടുകയായിരുന്നു. 10 വയസുള്ള കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കി. യുവതിയുടെ ഭർത്താവ് ആംബുലൻസ് ഡ്രൈവർ ആണ്. 61കാരന്‍്റെ ഭാര്യയുടെ പരാതിയിലാണ് പൊലിസ് കേസെടുത്ത് സൈബര്‍ സെലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവന്നത്. ചാലക്കുടി പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബസില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പിടികൂടുകയായിരുന്നു