സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകും ഫീച്ചറുകൾ ശക്തമാക്കി വാട്സാപ്പ്
വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല. പുതിയ അപ്ഡേഷനുമായി വാട്സാപ്

സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്. അതിനായി പല അപ്ഡേഷനുകളും മാറി മാറി പരീക്ഷിച്ചുവരുന്നുണ്ട്. വാട്സാപ്പിന്റെ പുതിയ അപ്ഡേഷനിലും ഇത്തരം മാറ്റങ്ങൾ കാണാം.
പ്രധാനമായും മൂന്ന് മാറ്റങ്ങൾ ആണ് പുതിയ അപ്ഡേഷനിൽ. വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ മാത്രമേ കഴിയൂ. അതായത് മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാൻ ഇനി കഴിയില്ല.കുറച്ചു കാലമായി ഇൻസ്റ്റാഗ്രാമിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പിലെ ഈ ഫീച്ചർ പലരും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിനെ തുടർന്നാണ് അപ്ഡേഷൻ.
നോട്ടിഫിക്കേഷൻ ഇല്ലാതെ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആവുന്നതിനുള്ള ഫീച്ചർ കൂടി പുതിയ അപ്ഡേഷനിൽ ഉണ്ട്. ഇതുകൂടാതെ നിങ്ങൾ ഓൺലൈൻ ഉള്ളത് ആർക്കൊക്കെ അറിയണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ സാധിക്കുന്ന പുതിയ ഓപ്ഷൻ കൂടി വാട്സാപ്പ് കൊണ്ടുവരുന്നു. അതിനായി ഓൾ കോൺടാക്ട് മുതൽ ഒൺലി വരെ ഉള്ള ഓപ്ഷൻ സൗകര്യങ്ങൾ ഉണ്ടാകും.