മാലിന്യ നിര്‍മ്മാര്‍ജ്ജനം: കാസര്‍കോട് നഗരസഭയുടെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശക്തമാക്കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മാലിന്യ നിര്‍മ്മാര്‍ജ്ജനം: കാസര്‍കോട് നഗരസഭയുടെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശക്തമാക്കി

കാസര്‍കോട്(www.kasaragodtimes.com 23.07.2021): മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കാസര്‍കോട് നഗരസഭയുടെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. വാര്‍ഡുകള്‍ നിന്നും മാലിന്യം ശേഖരിച്ച് നഗരസഭയുടെ കളക്ഷന്‍ സെന്ററുകളില്‍ ഹരിത കര്‍മ്മ സേന എത്തിക്കുന്ന പ്രവര്‍ത്തനമാണ് കൂടുതല്‍ മികവോടെ ശക്തമാക്കിയത്. അവലോകന യോഗം നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സാഹിറ, എച്ച്.എസ് രഞ്ജിത്, എച്ച്.എെ മധു,  മെമ്പര്‍ സെക്രട്ടറി സുധീര്‍, കോര്‍ഡിനേറ്റര്‍ രമ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.