കാഞ്ഞങ്ങാട് അഞ്ചുവര്‍ഷമായി അനാഥമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തില്‍ വിജിലന്‍സ് പരിശോധന; ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ അനാസ്ഥയും ക്രമക്കേടും കണ്ടെത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാഞ്ഞങ്ങാട് അഞ്ചുവര്‍ഷമായി അനാഥമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തില്‍ വിജിലന്‍സ് പരിശോധന; ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ അനാസ്ഥയും ക്രമക്കേടും കണ്ടെത്തി

കാഞ്ഞങ്ങാട് (www.kasaragodtimes.com 17.10.2020):അഞ്ചുവർഷമായി അനാഥമായി കിടക്കുന്ന സർക്കാർ കെട്ടിടത്തിൽ വിജിലൻസ് പരിശോധന. കാഞ്ഞങ്ങാട് ബ്ലോക്കിൽ മൂലക്കണ്ടം എസ് സി  കോളനിയിൽ സ്വയംപര്യാപ്ത ഗ്രാമം 2012-13 പദ്ധതിപ്രകാരം 21 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമ്മിതികേന്ദ്രം പണികഴിപ്പിച്ച കമ്പ്യൂട്ടർ സെന്റർ കെട്ടിടം നിർമ്മാണം കഴിഞ്ഞിട്ടും സ്ഥലം എസ് സി ഡിപ്പാർട്ട്മെന്റിന്  കൈമാറിയില്ല.  വിജിലൻസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്റെ  നേതൃത്വത്തിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ പദ്ധതി ഫലപ്രദമായി നടപ്പിലാക്കി ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിൽ അനാസ്ഥയും ക്രമക്കേടും കണ്ടെത്തി.