വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത(77) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഏറെ നാളായി ബുദ്ധദേവിന് വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

ബുദ്ധദേവ് ദേവ് ദാസ്ഗുപ്തയുടെ അഞ്ച് ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2008-ല്‍ സ്പെയ്ന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ഭാഗ് ബഹദൂര്‍, ലാല്‍ ദര്‍ജ, കാലപുരുഷ്, തഹേദാര്‍ കഥ എന്നിവയാണ് ബുദ്ധദേവ് ദാസ് ഗുപ്തയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍