കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

നാഗര്‍കോവില്‍ ;(www.kasaragodtimes.com 17.02.2021) 2 കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. നാഗര്‍കോവിലിന് സമീപം പറക്ക ചെട്ടിത്തെരുവില്‍ കണ്ണന്‍(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ് ദാരുണമായി മരിച്ചിരിക്കുന്നത്. മരപ്പ​ണിക്കാരനായ കണ്ണന്റെ വീടിന്റെ വാതില്‍ ഇന്നലെ രാവിലെ ഏറെ നേരമായും തുറക്കാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ വന്നു നോക്കിയപ്പോഴാണ് 4 പേരെയും മരിച്ചനിലയില്‍ കാണുന്നത്.

കുട്ടികളെ വിഷം നല്‍കി കൊന്നശേഷം ദമ്ബതികള്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ പറഞ്ഞിരിക്കുന്നതായി രാജാക്കമംഗലം പൊലീസ് പറഞ്ഞു.