ഇറാനിയന്‍ ബോട്ടുകള്‍ക്ക് നേരെ അമേരിക്കന്‍ സേനയുടെ വെടിവെപ്പ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇറാനിയന്‍ ബോട്ടുകള്‍ക്ക് നേരെ അമേരിക്കന്‍ സേനയുടെ വെടിവെപ്പ്

വാഷിങ്ടണ്‍(www.kasaragodtimes.com 11.05.2021): പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്‍റെ ബോട്ടുകള്‍ക്ക് നേരെ അമേരിക്കന്‍ സേനയുടെ വെടിവെപ്പ്. ഹോര്‍മുസ് കടലിടുക്കിലാണ് സംഭവം. രണ്ടുതവണ വെടിവെച്ചതായി പെന്‍റഗന്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

യു.എസ് നാവികസേന കപ്പലുകള്‍ക്ക് 137 മീറ്റര്‍ അടുത്തെത്തിയ 13 സ്പീഡ് ബോട്ടുകള്‍ക്ക് നേരെയാണ് മടങ്ങി പോകാന്‍ മുന്നറിയിപ്പ് നല്‍കി വെടിവെച്ചത്. ആദ്യം 300 വാര അകലെവെച്ചും രണ്ടാമത് 150 വാര അകലെവെച്ചും .50 ടൈപ്പ് മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്.

വെടിവെപ്പിന് പിന്നാലെ ബോട്ടുകള്‍ മടങ്ങിപ്പോയതായി യു.എസ്. പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏതാനും ആഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് ഇറാനിയന്‍ ബോട്ടുകള്‍ക്ക് നേരെ അമേരിക്കന്‍ സേന വെടിവെപ്പ് നടത്തുന്നത്.