കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, ഭാര്യ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, ഭാര്യ മരിച്ചു

ബെംഗലുരു(www.kasaragodtimes.com 11.01.2021 Monday) : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. അപകടത്തില്‍ ഭാര്യ വിജയ ശ്രീപദ് നായിക്ക് സംഭവസ്ഥലത്ത് വച്ച്‌ മരിച്ചു.. ഒരു പേഴ്‌സണല്‍ സ്റ്റാഫും മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരപരിക്കേറ്റ ശ്രീപദ് നായിക്കിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.

ഉത്തരകന്നഡയിലെ അങ്കോളയില്‍ വച്ചാണ് അപകടം സംഭവിച്ചത്. കര്‍ണാടകത്തിലെ അങ്കോള ​ഗ്രാമത്തിന് സമീപത്തുവച്ചായിരുന്നു അപകടം. യെല്ലാപുരത്തുനിന്നും ​ഗോകര്‍ണ്ണത്തേക്ക് പോകുകയായിരുന്നു മന്ത്രിയും കുടുംബവും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.