പ്രവാസി സമൂഹത്തിനു യു.എ.ഇ നൽകുന്ന കരുതൽ വിലമതിക്കാനാവാത്തത്: കല്ലട്ര മാഹിൻ ഹാജി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പ്രവാസി സമൂഹത്തിനു യു.എ.ഇ നൽകുന്ന കരുതൽ വിലമതിക്കാനാവാത്തത്: കല്ലട്ര മാഹിൻ ഹാജി

ദുബൈ : പ്രവാസി സമൂഹത്തിനു യു.എ.ഇ ഭരണകൂടം  നൽകുന്ന കരുതൽ വിലമതിക്കാനാവാത്തതാണെന്ന് കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. യു.എ.ഇ യുടെ അൻപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ലത്തീഫ ഹോസ്പിറ്റൽ അങ്കണത്തിൽ സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികളെ യു.എ.ഇ യുടെ സ്വന്തക്കാരായി കണ്ട് സ്വദേശികൾക്ക് നൽകുന്ന കരുതലും പരിരക്ഷയും മാതൃകയാണെന്നും പ്രവാസി മലയാളികളുൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തിനു യു.എ.ഇ ഭരണാധികാരികൾ നൽകുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ലെന്നും ഇവിടത്തെ ഭരണാധികാരികളെ മുക്തകണ്ഠം അഭിനന്ദിക്കുന്നുവെന്നും കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. യു.എ.ഇ യോടൊപ്പം നിന്ന് കെ.എം.സി.സി പോലുള്ള സംഘടനകൾ നടത്തുന്ന രക്തദാന ക്യാമ്പുകൾ ഏറെ അഭിനന്ദനകരവും ഈ രാജ്യത്തോട് പ്രവാസി സമൂഹം കാണിക്കുന്ന സ്നേഹവായ്പുമാണെന്ന്   എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ  കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും  കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി  അധ്യക്ഷത  വഹിച്ചു 
ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു  കെ എം സി സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ധീൻ ബിൻ മുഹ് യദ്ദീൻ, യൂത്ത് ലീഗ്  സംസ്ഥാന വൈസ് പ്രസിഡന്റ  അഷറഫ് എടനീർ ദുബായ് കെ എം സി സി നേതാക്കളായ ഹസൈനാർ ഹാജി എടച്ചാക്കൈ ,മുസ്തഫ തിരൂർ, ഹംസ തൊട്ടി, എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ ഇബ്രാഹിം ഖലീൽ, കെ പി എ സലാം, മുഹമ്മദ് ബിൻ അസ്ലം, ജില്ലാ ട്രഷറർ ഹനീഫ ടീ ആർ  മേൽപറമ്പ് , റഷീദ് ഹാജി കല്ലിങ്കാൽ, സി എച്ച് നൂറുദ്ദീൻ  കാഞ്ഞങ്ങാട്  , ഹസൈനാർ  ബീജന്തടുക്ക , സലാം  തട്ടാനചേരി   , അഷറഫ് പാവൂർ, അബ്ബാസ് കെ.പി ഫൈസൽ പട്ടേൽ, ഡോകടർ ഇസ്മായിൽ, സിദ്ധീഖ് ചൗക്കി, ഇബ്രാഹിം ബേരിക്ക,ഷബീർ കൈതക്കാട്, വനിതാ കെ എം സി സി നേതാക്കളായ സഫിയ മൊയ്‌തു , നാസിയ ഷബീർ , ആയിഷ മുഹമ്മദ്  ,സജിത ഫൈസൽ , റിയ സലാം ,മറ്റു  മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ പ്രസംഗിച്ചു  ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഓർഗാൻസെങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.