U21 യൂറോ കപ്പ്, പോർച്ചുഗലും ജർമ്മനിയും ഫൈനലിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

U21 യൂറോ കപ്പ്, പോർച്ചുഗലും ജർമ്മനിയും ഫൈനലിൽ

ഹംഗറി; അണ്ടര്‍ 21 യൂറോ കപ്പിന്റെ ഫൈനല്‍ തീരുമാനമായി. പോര്‍ച്ചുഗലിന്റെയും ജര്‍മ്മനിയുടെയും യുവനിരകള്‍ ആകും യൂറോ കിരീടത്തിനായി നേര്‍ക്കുനേര്‍ വരിക. ഇന്നലെ നടന്ന സെമി ഫൈനലില്‍ സ്പെയിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് കടന്നത്. ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് രക്ഷയായത് ഒരു സെല്‍ഫ് ഗോളാണ്. ആ ഒരൊറ്റ ഗോളിന്റെ ലീഡ് ഡിഫന്‍ഡ് ചെയ്ത് അവര്‍ ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തു.

ജര്‍മ്മനി ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെമിയില്‍ തോല്‍പ്പിച്ചത്. ആദ്യ എട്ടു മിനുട്ടുകള്‍ക്ക് അകം വിര്‍ട്സ് നേടിയ ഇരട്ട ഗോളുകള്‍ ആണ് ജര്‍മ്മനിയെ മുന്നോട്ട് നയിച്ചത്. 67ആം മിനുട്ട് ആയി ഹോളണ്ടിന് ഒരു മറുപടി ഗോള്‍ നേടാന്‍. ഷുര്‍സ് നേടിയ ആ ഗോള്‍ ആശ്വാസ ഗോള്‍ മാത്രമായി മാറി. ആറാം തീയതിയാണ് ഫൈനല്‍ നടകുക. കളി തത്സമയം സോണി സിക്സില്‍ കാണാന്‍ ആകും.