തലപ്പാടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

തലപ്പാടിയില്‍  നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

തലപ്പാടി: തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (23), അയല്‍പക്കത്ത് താമസിക്കുന്ന ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്ണ പ്രസാദ്(25) എന്നിവരാണ് മരിച്ചത്. ഇരുവരും സെന്‍ട്രല്‍ തൊഴിലാളികളാണ്. മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.