ടിപ്പർ ലോറി ബൈക്കിലിടിച്ച്‌​ സഹോദരങ്ങളുടെ മക്കളായ രണ്ടു വിദ്യാർഥികൾ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ടിപ്പർ ലോറി ബൈക്കിലിടിച്ച്‌​ സഹോദരങ്ങളുടെ മക്കളായ രണ്ടു വിദ്യാർഥികൾ മരിച്ചു

മുക്കം: (www.kasaragodtimes.com 10.06.2021) കോഴിക്കോട് മുക്കം മാമ്ബറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അഗസ്ത്യന്‍ മുഴി തടപ്പറമ്ബ് സ്വദേശികളായ അനന്ദു (20), സ്‌നേഹ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടയാണ് അപകടം.

മുക്കത്ത് നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ച്‌ വീഴുകയും ടിപ്പര്‍ ലോറിയുടെ ചക്രത്തിനടിയില്‍പ്പെടുകയുമായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.