മംഗളൂരുവിൽ 24 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂറൂ (www.kasaragodtimes.com 28.11.2020): മംഗളൂരുവിൽ 24 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ. കാറിൽ കത്തുകയായിരുന്ന 24 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാസർകോട് സ്വദേശികളായ അബ്ദുൾ നിഷാദ് (42),എം ഇബ്രാഹിം (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് രജിസ്ട്രേഷനിലുള്ള കാറിൽ ഹൈദരാബാദിൽ നിന്നെ കേരളത്തിൽ മംഗളൂരുവിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത് എന്ന് പോലീസ് പറഞ്ഞു. മറോളി ഗുരു നാരായണ ക്ഷേത്ര പരിസരത്ത് വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് കടത്തുകാരെ പിടികൂടിയത്