കന്യപാടി മീഞ്ചനടുക്കയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക് ; വളര്‍ത്തുനായ ചത്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കന്യപാടി മീഞ്ചനടുക്കയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക് ; വളര്‍ത്തുനായ ചത്തു

ബദിയടുക്ക : വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ കന്യാപ്പാടി മീഞ്ചിനടുക്കയിലെ ദാമോദരന്റെ വീടിന് കാര്യമായ കേടുപാടുപറ്റി. മിന്നലേറ്റ് പരിക്കുപറ്റിയ ദാമോദരന്റെ ഭാര്യ ഗീത (42), മകൾ മേഘശ്രീ (18) എന്നിവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വളർത്തുനായ മിന്നലേറ്റ് ചാവുകയും മുറ്റത്ത്വെച്ചിരുന്ന ബൈക്കിന് കേടുപാടുണ്ടാകുകയും ചെയ്തു. മിന്നലിൽ വീടിന്റെ ഭിത്തി പിളരുകയും വൈദ്യുതോപകരണങ്ങൾ പൂർണമായി കത്തിനശിക്കുകയും ചെയ്തു.