സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; രണ്ട് പേര്‍ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സീരിയൽ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കസ്റ്റഡിയിലായ മലപ്പുറം സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്