ത്രിപുരയില്‍ ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ത്രിപുരയില്‍ ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം

ത്രിപുരയിൽ ആരാധനാലയങ്ങള്‍ക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആർ.എസ്.എസ്, വി.എച്ച്.പി,ബജ്‍റംഗ്ദള്‍ പ്രവർത്തകർ നടത്തിയ റാലിക്കിടെയാണ് ആക്രമണമുണ്ടായത്. ബംഗ്ലാദേശിലെ ദുർഗാ പൂജയുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു റാലി. ഇന്നലെ വൈകിട്ടോടെയാണ് അക്രമം തുടങ്ങിയത്.അഗർത്തല,കൈലാഷഹർ, ഉദയിപ്പൂർ,കൃഷ്ണ നഗർ,ധർമ്മനഗർ തുടങ്ങി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

''ബംഗ്ലാദേശിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ത്രിപുരയിൽ ആസൂത്രിതമായ ആക്രമണ പരമ്പര നടത്തുകയാണ്. എസ്.ഐ.ഒയും സംഭവത്തെ അപലപിക്കുകയും സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'' ആക്ടിവിസ്റ്റായ സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിവിധ മുസ്‍ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.