ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി

അബുദാബി(www.kasaragodtimes.com 29.04.2021): ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തില്‍ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കു കൂടി നീട്ടിയത്.
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ വഴി യാത്ര ചെയ്ത ട്രാന്‍സിറ്റ് യാത്രക്കാരെയും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല.