വ്യാപാരികളും പൊതുഗതാഗത ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം : ജില്ലാ കളക്ടര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വ്യാപാരികളും പൊതുഗതാഗത ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം : ജില്ലാ കളക്ടര്‍

കാഞ്ഞങ്ങാട്: (www.kasaragodtimes.com 19.11.2020)സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് കാഞ്ഞങ്ങാട് കിയോസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും,  ഈ പ്രദേശത്തെ തദ്ദേശ സ്ഥാപനം ലൈസന്‍സ് നല്‍കിയിട്ടുള്ള എല്ലാ വ്യാപാര സ്ഥാപന ഉടമകളും തൊഴിലാളികളും    പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ 14 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തണം. വ്യാപാരികള്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കടയില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങളില്‍ മാത്രമേ ഇടപാട് നടത്തുകയുള്ളൂ എന്ന്  പൊതുജനങ്ങള്‍ തീരുമാനമെടുക്കണമെന്ന് കളക്ടര്‍  പറഞ്ഞു.
ജില്ലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഏഴ് സി എഫ് എല്‍ ടി സികളില്‍ ഗുരുവനം കേന്ദ്രീയ വിദ്യാലയം, പടന്നക്കാട് കേന്ദ്ര സര്‍വകലാശാല പഴയ കെട്ടിടം, പെരിയ കേന്ദ്ര സര്‍വകലാശാല ഹോസ്റ്റല്‍ എന്നീ മൂന്ന് കേന്ദ്രങ്ങള്‍ മാത്രം നിലനിലര്‍ത്തി ബാക്കിയുള്ളവ ആവശ്യം വന്നാല്‍ ഏറ്റെടുക്കാവുന്നതാണ് എന്ന വ്യവസ്ഥയില്‍ തല്‍ക്കാലം വിട്ടു കൊടുക്കുന്നതിന് കോര്‍ കമ്മിറ്റി തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍, കോവിഡ് ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ അടിയന്തിരമായി ആവശ്യമുളള സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുവാന്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്  കളക്ടര്‍ അനുമതി നല്‍കി