അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; പത്ത് പേര്‍ക്ക് പരിക്ക്

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; പത്ത് പേര്‍ക്ക് പരിക്ക്

അങ്കമാലിയില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനിലാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. ട്രിച്ചിയില്‍ നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ 14 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

രാവിലെ 6.30നാണ് ബസ് കരയാംപറമ്പിലെത്തിയത്. അങ്കമാലി ഭാഗത്ത് രാവിലെ നല്ല മഴയുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നപ്പോള്‍ വാഹനം തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.