ഒളിംപിക് വില്ലേജിൽ വീണ്ടും കോവിഡ്; ചെക്ക് വോളിബോൾ താരത്തിന് രോഗം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഒളിംപിക് വില്ലേജിൽ വീണ്ടും കോവിഡ്; ചെക്ക് വോളിബോൾ താരത്തിന് രോഗം

ടോക്യോ: ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആശങ്കകള്‍ വര്‍ധിപ്പിച്ച്‌ വീണ്ടും കോവിഡ്. ഒളിംപിക് വില്ലേജില്‍ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ ബീച്ച്‌ വോളിബോള്‍ താരം ഒന്‍ഡ്രെജ് പെരുസിചിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദിവസവും നടത്തുന്ന കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിലാണ് ഫലം പോസിറ്റീവായത്. താരത്തിന് ഇന്നലെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായി ചെക്ക് ഒളിംപിക് ടീം തലവന്‍ മര്‍ട്ടിന്‍ ഡൊക്ടര്‍ വ്യക്തമാക്കി. താരത്തിന് ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിംപിക് വില്ലേജില്‍ രോഗം ബാധിക്കുന്ന നാലാമത്തെ ആളാണ് പെരുസിച്. കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം കണ്ടെത്തിയിരുന്നു. നിലവില്‍ വിവിധ രാജ്യങ്ങളിലെ 6,700 താരങ്ങളും മറ്റ് ഒഫീഷ്യല്‍സും താമസിക്കുന്നത് ഒളിംപിക് വില്ലേജിലാണ്.