ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ പിടിയിലായി
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മസ്കത്ത്(www.kasaragodtimes.com 29.11.2020): ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ പിടിയിലായി. 10 കിലോഗ്രാം മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടുകയായിരുന്നു.
അല്‍ ബുറൈമി ഗവര്‍ണറേറ്റിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്, പോലീസ് കമാന്‍ഡുകള്‍ തുടര്‍ച്ചയായി നടത്തി വന്നിരുന്ന അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി.