സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട്:(www.kasaragodtimes.com 14.02.2021) കുനിശേരിയില്‍ സഹോദരങ്ങളായ മൂന്ന് കൂട്ടികള്‍ മുങ്ങിമരിച്ചു. വീടിന് സമീപമുള്ള ചെറിയ കുളത്തിലാണ് അപകടമുണ്ടായത്. കുതിരപ്പാറ കരിയന്‍കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിയാസ്(3) എന്നിവരാണ് മരിച്ചത്. കുളത്തില്‍നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കളിക്കുന്നതിനിടയില്‍ കൈ കാലുകളില്‍ പറ്റിയ അഴുക്ക് കഴുകി കളയാനായി കുളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. വേനല്‍ക്കാലത്ത് കൃഷി ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന കുളമാണ് കുട്ടികളുടെ ജീവന്‍ അപഹരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായതെന്ന് നാട്ടുകര്‍ പറയുന്നു.