വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്(www.kasaragodtimes.com 30.11.2020) : വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കൊലക്കയറായി ബൈക്കപകടത്തിൽ രാവണേശ്വരം സ്വദേശി രതീഷ് അരയി(35) മരിച്ചു. ഇഖ്ബാൽ ജംഗ്ഷനിലാണ്  ഞായറാഴ്ച രാത്രി 8.40 ആണ് അപകടം കാഞ്ഞങ്ങാട് ഭാഗത്തു എഞ്ചിൻ തകരാർ മൂലം  വഴിയിൽ കിടന്ന പാഴ് വസ്തുക്കൾ കയറ്റിയ ഗുഡ്സ് ഓട്ടോയെ മറ്റൊരു വാഹനം ഉപയോഗിച്ച് നീളമുള്ള കയർ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം ആദ്യ വാഹനം ഇഖ്ബാൽ ജംഗ്ഷനിലേക്കു തിഞ്ഞയുടൻ പിറകിൽഎഞ്ചിൻ തകരാർ ഉള്ള വാഹനം കെ എസ് ഡി.പി റോഡിൽ ഉളള സമയത്ത് കാഞ്ഞങ്ങാടു ഭാഗത്തു നിന്നു ബൈക്കിൽ രാവണേശ്വരത്തേക്കു പോവുകയായിരുന്ന രതീഷിന്റെ കഴുത്തിൽ കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കുരുങ്ങി യുവാവ്റോഡിലേക്കു തെറിച്ചു വീണു ബൈക്ക്  മീറ്ററോളം ദൂരേക്കു തെറിച്ചു പോയി ഓടിക്കൂടിയ നാട്ടുകാർ ഉടൻ യുവാവിനെ മൻസൂർ ആശുപത്രിയിലേക്കു എത്തിച്ചെങ്കിൽ മരണപ്പെട്ടു.
വില്ലനായത് കെട്ടിവലിക്കാൻ ഉപയോഗിച്ച നീളമുള്ള പ്ലാസ്റ്റിക്കു കയർ കയർ കൊണ്ട് യുവാവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനാൽ രക്തം വാർന്നു റോഡിൽ തളം കെട്ടിയിരുന്നു തുടർന്നു അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി.