പ്രവാസികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച ഇടതു സര്‍ക്കാരിനെതിരെ കേരള ജനത വിധി എഴുതും: ദുബായ് കെഎംസിസി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പ്രവാസികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച ഇടതു സര്‍ക്കാരിനെതിരെ കേരള ജനത വിധി എഴുതും: ദുബായ് കെഎംസിസി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി

ദുബായ്(www.kasaragodtimes.com 03.04.2021): കാസറഗോഡ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.എ നെല്ലിക്കുന്നിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തതിന് ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.

പ്രചാരണ പരിപാടി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ ഉത്‌ഘാടനം ചെയ്തു. 

അവധി ദിവസമായ വെള്ളിയാഴ്ച്ച പരമാവധി തിരഞ്ഞെടുപ്പ് സമയത് നാട്ടിൽ പോകുന്ന വോട്ടർ മാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. 

യു.എ.ഇലുള്ള കെഎംസിസി കാസറഗോഡ് മുൻസിപ്പൽ പരിധിയിലുള്ള പ്രവർത്തകരുടെ ഓൺലൈൻ സമ്മേളനം ഏപ്രിൽ 3ന് രാത്രി 11:30മണിക്ക് നടുത്തുമെന്ന് ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ പ്രസിഡന്റ് ഹാരിസ് ബ്രതെഴ്സ് അറിയിച്ചു. 

പ്രചാരണ പരിപാടിക്ക് ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി ഫൈസൽ മുഹ്‌സിൻ , മുൻസിപ്പൽ ജനറൽ  സെക്രട്ടറി ഹസ്‌ക്കർ ചൂരി, മണ്ഡലം സെക്രട്ടറി സഫ്‌വാൻ അണങ്കൂർ , മുൻസിപ്പൽ ഉപാധ്യക്ഷൻ തൽഹത്ത് തളങ്കര , ആഷിക്ക് പള്ളം, സലിം കോർക്കോഡ് ,സമീൽ കോർക്കോഡ് , ഇക്ബാൽ കെപി , സാക്കിർ ചൂരി എന്നിവർ നേതൃത്വം കൊടുത്തു.