'പേരുമാറ്റാന്‍ ഒരുങ്ങുന്നവരുടെ പേരാണ്​ ആദ്യം മാറ്റുന്നത്'; ​ഹൈദരാബാദ്​ നഗരത്തിന്‍റെ പേര് മാറ്റത്തിനെതിരെ ഉവൈസി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'പേരുമാറ്റാന്‍ ഒരുങ്ങുന്നവരുടെ പേരാണ്​ ആദ്യം മാറ്റുന്നത്'; ​ഹൈദരാബാദ്​ നഗരത്തിന്‍റെ പേര് മാറ്റത്തിനെതിരെ ഉവൈസി

(www.kasaragodtimes.com 29.11.2020):ഹൈദരാബാദ്​ നഗരത്തിന്‍റെ പേരുമാറ്റാന്‍ ഒരുങ്ങുന്നവരുടെ പേരാണ്​ ആദ്യം മാറ്റാന്‍ പോകുന്നതെന്ന്​ എ​.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീന്‍ ഉവൈസി. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് മാറ്റം അസാധ്യമായ ഒന്നല്ലെന്ന് പറഞ്ഞത്. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ​ഹൈദരാബാദ്​ നഗരത്തെ ഭാഗ്യനഗര്‍ എന്ന്​ പു​നര്‍നാമകരണം ചെയ്യുമെന്നും യോഗി പ്രഖ്യാപിച്ചു. ഇതിനെതിരെയാണ് ഉവൈസിയുടെ പ്രതികരണം. പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും നഗരത്തിന്‍റെ പേര്​ മാറ്റാന്‍ കഴിയില്ലെന്ന് ഉവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥിന്‍റെ പേരെടുത്ത്​ പറയാതെയായിരുന്നു പരാമര്‍ശം.

നാടിന്‍റെ പേരു മാറ്റേണ്ടവര്‍ക്ക്​ ജനങ്ങള്‍ ഉത്തരം നല്‍കണം. ഹൈദരാബാദിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നതെന്ന്​ തോന്നുന്നില്ല.​ പ്രധാനമന്ത്രിയെയാണ്​ തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണിവിടെ. ബി.ജെ.പിയുടെ തെ​രഞ്ഞെടുപ്പ്​ പ്രചരണത്തില്‍ ട്രംപ്​ മാത്രമാണ്​ ഒഴിവായിട്ടുള്ളതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

ചില ആളുകള്‍ ഹൈദരാബാദിന്‍റെ പേരുമാറ്റാന്‍ സാധിക്കുമോയെന്ന്​ ചോദിച്ചതായും എന്തുകൊണ്ട്​ കഴിയില്ലെന്ന്​ അവരോട്​ താന്‍ ചോദിച്ചതായും യോഗി ​പറഞ്ഞു. യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ്​ രാ​ജെന്നും പേരുമാറ്റി. പിന്നെ എന്തുകൊണ്ട്​ ഹൈദരാബാദിന്‍റെ പേരു മാറ്റിക്കൂടെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.