മസ്ജിദുകൾക്കും, മദ്രസകൾക്കും സഹായം നൽകുന്നത് നിർത്തലാക്കി കർണാടക സർക്കാർ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മസ്ജിദുകൾക്കും, മദ്രസകൾക്കും സഹായം നൽകുന്നത് നിർത്തലാക്കി കർണാടക സർക്കാർ

ബാംഗളൂർ; (www.kasaragodtimes.com 10.06.2021) മസ്ജിദുകള്‍ക്കും, മദ്രസകള്‍ക്കും സഹായം നല്‍കുന്നത് നിര്‍ത്തലാക്കി കര്‍ണാടക സര്‍ക്കാര്‍.വിശ്വ ഹിന്ദു പരിഷതില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.ഇതിനായി വകയിരുത്തിയ തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു വഴി ക്ഷേത്രങ്ങളും, ഹിന്ദു മത സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടി വിഎച്ച്‌പി നേതാക്കള്‍ ശ്രീനിവാസ പൂജാരിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നല്‍കിവരുന്ന സഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഇനി മുതല്‍ തുക ഹിന്ദു മത സ്ഥാപനങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കൂവെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.