യൂറോ കപ്പിന് നാളെ റോമിൽ തുടക്കമാകും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യൂറോ കപ്പിന് നാളെ റോമിൽ തുടക്കമാകും

റോം: യൂറോകപ്പ് ഫുട്‌ബോളിന് നാളെ തുടക്കമാകുന്നു. കൊറോണ കാലത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ ഉദ്ഘാടന മത്സരത്തില്‍ ഇറ്റലി തുര്‍ക്കിയെ നേരിടും. റോമിലെ ഒളിമ്ബിക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന മത്സരം കൊറോണ രൂക്ഷമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

യൂറോകപ്പിലെ നിലവിലെ ചാമ്ബ്യന്മാര്‍ പോര്‍ച്ചുഗലാണ്. മരണഗ്രൂപ്പായ എഫില്‍ ലോകചാമ്ബ്യന്മാരായ ഫ്രാന്‍സും മുന്‍ ചാമ്ബ്യന്മാരായ ജര്‍മ്മനിയും ഹങ്കറിയും പോര്‍ച്ചുഗലിനൊപ്പം ഒരേ ഗ്രൂപ്പിലാണ്. ജൂണ്‍ 26ന് പ്രീക്വാര്‍ട്ടറും ജൂലൈ രണ്ടിന് ക്വാര്‍ട്ടറും നടക്കും. സെമിഫൈനലുകള്‍ ഏഴിനും ഏട്ടിനും ഫൈനല്‍ വെബ്ലി സ്റ്റേഡിയത്തില്‍ ജൂലൈ 11നുമാണ്.