നെല്ലിക്കുന്ന് കസബയില്‍ തിരയില്‍പെട്ട് ബോട്ട് തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്

നെല്ലിക്കുന്ന് കസബയില്‍ തിരയില്‍പെട്ട് ബോട്ട് തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കസബയിലെ മുരളി (48), പ്രസീലന്‍ (37), നീലേശ്വരത്തെ രാകേഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കസബയിലെ രാഘവന്‍, കരുണാകരന്‍ എന്നിവരാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. കസബയിലെ ബാലന്റെ ഉടമസ്ഥതയിലുള്ള ‘നാഗരാജ്’ ബോട്ടാണ് അപകടത്തില്‍പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ തീരത്ത് അടുക്കാറായപ്പോഴായിരുന്നു ശക്തമായ തിരമാലയില്‍പെട്ടത്. ബോട്ട് തകര്‍ന്ന് വലയും മത്സ്യങ്ങളും നശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം തീരത്ത് പ്രദേശത്ത് നാളെ രാവിലെ 11 മണി വരെ ശക്തമായ കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാനങ്ങളും ബോട്ടുകളും സുരക്ഷിതമായി വെക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.