കളം നിറഞ്ഞ് കളിച്ച കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു.

കളം നിറഞ്ഞ് കളിച്ച കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്

ദോഹ: കളംനിറഞ്ഞ് കളിച്ചത് കാമറൂണായിരുന്നു, പക്ഷേ കൡയുടെ ഒഴുക്കിന് വിപരീതമായി ഗോളടിച്ചത് സ്വിറ്റ്‌സര്‍ലന്‍ഡും. 48ാം മിനിറ്റില്‍ ബ്രീല്‍ എംബോളയുടെ ഗോളിന്റെ മകവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ജയവും മൂന്ന് പോയിന്റും സ്വന്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. കാമറൂണില്‍ ജനിച്ച് വളര്‍ന്ന് പിന്നീട് സ്വിറ്റസര്‍ലന്‍ഡിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഗോള്‍ നേടിയ എംബോള. മത്സരത്തിന്റെ തുടക്കം മുതല്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ മുന്നേറ്റങ്ങളെ തടഞ്ഞ് യോന്‍ സമ്മറിന്റെ മിന്നല്‍ സേവുകളും പലപ്പോഴും അപകടം ഒഴിവാക്കിയ സ്വിസ് പ്രകിരോധവുമാണ് കമറൂണിനെ തടഞ്ഞത്.

കാമറൂണാണ് ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചത്. മൈതാനം നിറഞ്ഞ് കളിച്ച അവര്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പത്താം മിനിറ്റില്‍ ഗോളെന്ന് ഉറച്ച കാമറൂണിന്റെ നീക്കത്തെ സ്വിസ് ഗോള്‍കീപ്പര്‍ കുത്തിയകറ്റി. റീബൗണ്ടില്‍ കാമറൂണ്‍ താരത്തിന്റെ ഷൂട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.

14ാം മിനിറ്റില്‍ ഗോള്‍ ലക്ഷ്യമാക്കി വീണ്ടും കാമറൂണ്‍ ആക്രമണം. രക്ഷകനായി യാന്‍ സോമറിന്റെ സേവ്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്വിസ്ടീമിന് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ കഴിഞ്ഞില്ല.