പരീക്ഷയിലെ ഒരു വിഷയത്തില്‍ പരാജയപ്പെട്ടു :കര്‍ണാടകയിലെ ബൈന്തൂരില്‍ ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പരീക്ഷയിലെ ഒരു വിഷയത്തില്‍ പരാജയപ്പെട്ടു :കര്‍ണാടകയിലെ ബൈന്തൂരില്‍ ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി

ബൈന്തൂര്‍(www.kasaragodtimes.com 20.04.2021): പരീക്ഷയെഴുതിയ വിഷയങ്ങളിലൊന്നില്‍ പരാജയപ്പെട്ടതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി.
ഉദ്യാവറിലെ ആയുര്‍വേദ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രക്ഷിത (22)യാണ് ആത്മഹത്യ ചെയ്തത്. രക്ഷിത അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കി പരീക്ഷയെഴുതി ഒരാഴ്ച മുമ്പ് വീട്ടിലെത്തിയതായിരുന്നു. അവസാന വര്‍ഷത്തെ ഫലം രക്ഷിത ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരിശോധിച്ചിരുന്നു. ഒരു വിഷയത്തില്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതോടെ കടുത്ത മനോവിഷമത്തിലായ രക്ഷിത വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി ആത്മ ഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രക്ഷിതയെ കിണറില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈന്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.