ശനി,ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ, ഹോട്ടലുകളിൽ ടേക്ക് എവേ ഇല്ല, ഓൺലൈൻ ഡെലിവറി മാത്രം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ശനി,ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ, ഹോട്ടലുകളിൽ ടേക്ക് എവേ ഇല്ല, ഓൺലൈൻ ഡെലിവറി മാത്രം

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുതിയ മാര്‍​ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവ​ദിക്കൂ. പാഴ്സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.‌ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ നാളെ തുറക്കാന്‍ അനുമതിയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തടസമില്ല.