പുതുചരിത്രം കുറിച്ച് ഇലോണ്‍ മസ്‌ക്; വിനോദസഞ്ചാരികളുടെ പേടകം ബഹിരാകാശത്തേക്ക് അയച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പുതുചരിത്രം കുറിച്ച് ഇലോണ്‍ മസ്‌ക്; വിനോദസഞ്ചാരികളുടെ പേടകം ബഹിരാകാശത്തേക്ക് അയച്ചു

ബഹിരാകാശ വിനോദസഞ്ചാരത്തില്‍ വഴിത്തിരിവാകുന്ന സ്‌പേസ് എക്‌സ് കമ്പനിയുടെ പേടകം ഭ്രമണപഥത്തിലെത്തി. ഡ്രാഗണ്‍ ക്യാപ്സൂളില്‍ നാല് യാത്രക്കാരാണുള്ളത്. ഇന്‍സ്പിരേഷന്‍ 4 എന്ന പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് പറന്നുയര്‍ന്നത്. ഇലോണ്‍ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ ക്യാപ്സൂളിലേറിയാണ് നാല് പേര്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. മിഷനിലെ നാല് അംഗങ്ങളും ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. യാത്രക്കാരാരും ബഹിരാകാശ വിദഗ്ധരല്ല എന്നതും പ്രത്യേകതയാണ്. മൂന്ന് ദിവസമാണ് പേടകം ഭൂമിയെ വലംവെക്കുകസ്പേസ്‌എക്സ് കമ്പനി തന്നെയാണ് യാത്രികർക്ക് സഞ്ചരിക്കാനായുള്ള ഡ്രാഗൺ ക്യാപ്സൂൾ നിർമിച്ചത്. സ്പേസ്‌ എക്സിന്റെ വിശ്വസ്ത റോക്കറ്റായ ഫാൽക്കൺ 9 റോക്കറ്റിൽ ക്യാപ്സൂൾ ഉറപ്പിച്ചാണു യാത്ര. ഫാൽക്കൺ 9ന്റെ നാലാമത്തെ സ്പേസ് ദൗത്യമാണിത്.ജൂഡ് റിസര്‍ച്ച് ഹോസ്പിറ്റലിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. 20 കോടി യുഎസ് ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.