കുമ്പള ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു ; മൂന്നുപേരുടെ നില ഗുരുതരം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുമ്പള ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു ; മൂന്നുപേരുടെ നില ഗുരുതരം

കുമ്പള: കുമ്പള ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു ; മൂന്നുപേരുടെ നില ഗുരുതരം
യുവാവിനെ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം.  ഉച്ചയ്ക്ക് പൊസൊഡിഗുബെയില്‍ കോഴിയങ്കം നടന്നിരുന്നു. ഇതിനിടെയുണ്ടായ വാക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് ബംബ്രാണയിലെ കിരണ്‍ (29), കാസര്‍കോട് മായിപ്പാടി കുതരപ്പാടി സ്വദേശികളായ ഗുരുരാജ് (23), നവീന്‍ (22), ദിരാജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവരെ ആദ്യം കുമ്പള സ്വകാര്യ ആസ്പത്രികളിലും പിന്നീട് കിരണിനെ മംഗളൂരുവിലെ എ.ജെ.ഐ. ആസ്പത്രിലും നവീന്‍, പ്രവീണ്‍, ഗുരുരാജ്, ദിരാജ് എന്നിവരെ ഇന്ത്യാന ആസ്പത്രിലും ചരണിനെ കെ.എം.സി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചരണ്‍, കിരണ്‍, ഗുരുരാജ് എന്നിവരുടെ നില ഗുരുതരമാണ്. . കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.പ്രമോദ് കുമാര്‍, കുമ്പള എസ്.ഐ. വി.കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.