ദലിത് യുവാക്കളുടെ കൊല: തമിഴ്‌നാട്ടില്‍ ആറു പേര്‍ അറസ്റ്റില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ദലിത് യുവാക്കളുടെ കൊല: തമിഴ്‌നാട്ടില്‍ ആറു പേര്‍ അറസ്റ്റില്‍

ചെന്നൈ(www.kasaragodtimes.com 10.04.2021): തമിഴ്നാട് റാണിപേട്ട് ജില്ലയിലെ ജാതി സംഘട്ടനത്തില്‍ രണ്ട് ദലിത് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി. പത്തിലേറെ പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പുലി എന്ന ആര്‍. സുരേന്ദ്രന്‍, ആര്‍. അജിത്, ആര്‍. മാധവന്‍, വി. നന്ദകുമാര്‍, എസ്. കാര്‍ത്തിക്, പി. സക്തിയ എന്നിവരാണ് അറസ്റ്റിലായത്. അറകോണം ഗുരുവാരജന്‍പേട്ടയില്‍ ബുധനാഴ്ച രാത്രിയാണ് സംഘട്ടനം ഉണ്ടായത്. ഗൗതം നഗറിലെ സെ​േ​മ്ബ​ട്​ സൂ​ര്യ (26), സോ​ക​ന്നൂ​ര്‍ അ​ര്‍​ജു​ന​ന്‍ (25) എന്നീ യുവാക്കളാണ് കുത്തേറ്റ് മരിച്ചത്. ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ദ​ന്‍, വ​ല്ല​ര​സു, സൗ​ന്ദ​ര​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സൂ​ര്യ​യും അ​ര്‍​ജു​ന​നും ദ​ലി​ത്​ സം​ഘ​ട​ന​യാ​യ വി​ടു​ത​ലൈ ശി​റു​തൈ​ക​ള്‍ ക​ക്ഷി സ്​​ഥാ​നാ​ര്‍​ഥി ഗൗ​തം സ​ന്ന​ക്കു​വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. വ​ണ്ണി​യ​ര്‍ സ​മു​ദാ​യ​ത്തി​െന്‍റ പി​ന്‍​ബ​ല​മു​ള്ള അ​ണ്ണാ ഡി.​എം.​കെ സ്​​ഥാ​നാ​ര്‍​ഥി എ​സ്. ര​വി​യാ​ണ്​ എ​തി​രാ​ളി.

ബ​സ്​​സ്​​റ്റോ​പ്പി​ല്‍​വെ​ച്ച്‌​ ദ​ലി​ത് ​- വ​ണ്ണി​യ​ര്‍ സ​മു​ദാ​യ​ങ്ങ​ളി​ല്‍​പെ​ട്ട​വ​ര്‍ ത​മ്മി​ലു​ള്ള വാ​ക്കു​​ത​ര്‍​ക്ക​ം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കുകയായിരുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് റാണിപേട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.