ജനറല്‍ ആശുപത്രിയില്‍ നിന്ന് ക്ഷയരോഗ കേന്ദ്രം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം മുസ്‌ലിം ലീഗ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ജനറല്‍ ആശുപത്രിയില്‍ നിന്ന് ക്ഷയരോഗ കേന്ദ്രം  മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം  മുസ്‌ലിം ലീഗ്‌

കാസർകോട്(www.kasaragodtimes.com 29.11.2020) : ജില്ല ക്ഷയരോഗ കേന്ദ്രം കാസർകോട്  ജനറൽ ഹോസ്പിറ്റലിൽ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അഡ്വ: വി എം മുനീർ ആവശ്യപ്പെട്ടു. കാസർകോഡിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ക്ഷയരോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടുള്ളത്. ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ക്ഷയരോഗ കേന്ദ്രത്തിൽ മികച്ച ചികിത്സകളും പ്രതിരോധ പ്രവർത്തനങ്ങളും നടന്നു വരികയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതേക ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ടാറ്റാ കോവിഡ് ആശുപത്രി അടിയന്തരമായി പൂർത്തികരിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും കോവിഡ് രോഗികൾക്ക് പ്രയോജനകരമായ രീതിയിൽ അതിന്റെ പ്രവർത്തനം നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ജില്ല ക്ഷയരോഗ കേന്ദ്രത്തെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടത്തുന്നത്.  കോവിഡ് ചികിത്സക്ക് മതിയായ സൗകര്യങ്ങൾ ഏർപ്പാടുത്താതെയും  വൈദ്യുതി സൗകര്യത്തിനുള്ള  ട്രാൻസ്‌ഫോർമാർ അടക്കമുളള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാതെയും ഒരു നോക്കുകുത്തിയ പോലെ നിലനിൽക്കുന്ന കോവിഡ് ആശുപത്രിയെ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ മാറ്റുന്നതിന് പകരം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ജില്ല ക്ഷയ രോഗ കേന്ദ്രത്തെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നത് പ്രതിഷേധർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി, എം എൽ എ, കളക്ടർ, ജില്ല മെഡിക്കൽ ഓഫീസർ, ജനറൽ ഹോസ്പിറ്റൽ സുപ്രണ്ട് എന്നിവർക്ക് നിവേദനം നൽകി