ശഫീഖ്-അസ്ഹർ ഓർമ്മ ദിനം മുസ്‌ലിം യൂത്ത് ലീഗ് പ്രാർത്ഥന സദസ്സും അനുസ്മരണവും സംഘടിപ്പിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ശഫീഖ്-അസ്ഹർ ഓർമ്മ ദിനം മുസ്‌ലിം യൂത്ത് ലീഗ് പ്രാർത്ഥന സദസ്സും അനുസ്മരണവും സംഘടിപ്പിച്ചു

കാസർകോട്:മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് 2009 നവംബർ 15ന് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നൽകിയ സ്വീകരണ സമ്മേളനത്തിനിടെ അന്നത്തെ പോലീസ് സൂപ്രണ്ട് രാംദാസ് പോത്തന്റെ വെടിയേറ്റ് മരിച്ച കൈതക്കാട്ടെ ശഫീഖിന്റെയും അതേ ദിവസം കറന്തക്കാട് വെച്ച് സംഘ്പരിവാർ ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയ ആരിക്കാടി കടവത്തെ അസ്ഹറിന്റെയും ഓർമ്മ ദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഇരുവരുടെയും ഖബറിടത്തിൽ പ്രാർത്ഥന സദസ്സുകൾ സംഘടിപ്പിച്ചു.
കൈതക്കാട് ശഫീഖിന്റെ ഖബറിടത്തിൽ ജലീൽ ദാരിമി      പ്രാർത്ഥനക്ക് നേതൃത്വം നൽകി തുടർന്ന് നടന്ന അനുസ്മരണ യോഗം യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ടി.എസ് നജീബ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലീൽ പടന്ന സ്വാഗതം പറഞ്ഞു മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ബാവ അനുസ്മരണ പ്രഭാഷണം നടത്തി യൂത്ത് ലീഗ്  ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സീനിയർ വൈസ്പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റർ സെക്രട്ടറിമാരായ എം.പി നൗഷാദ് എ.ജി.സി ഷംസാദ് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ലത്തീഫ് നീലഗിരി പൊറായിക്ക് മുഹമ്മദ് സലാം ഹാജി നിസാം പട്ടേൽ എസ്.സി ഷബീർ പടന്ന സാജിത് കൈതക്കാട് റാഷിദ് പടന്ന അഷ്കർ പി.പി ഷരീഫ് മാടക്കൽ അബ്ദുല്ല കൈതക്കാട് റാഷിദ് മക്കോട് അബ്ദുല്ല എം, നിസാം കൈതക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ആരിക്കാടി കടവത്ത് അസ്ഹറിന്റെ ഖബറിടത്തിൽ സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്അഷ്റഫ് എടനീർ മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർള യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദ് കടവത്ത് മുഹിയദ്ധീൻ ജുമാമസ്ജിദ്
ഇമാം ഷഫീഖ് ഇമാമി പള്ളികുഞ്ഞി കടവത്ത് മുഹമ്മദ് കുഞ്ഞി കടവത്ത് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.