മംഗളൂരുവിൽ വാഹനങ്ങളുടെ മത്സരയോട്ടം; നാല്‌ യുവാക്കൾ അറസ്റ്റിൽ

മംഗളൂരുവിൽ വാഹനങ്ങളുടെ മത്സരയോട്ടം; നാല്‌ യുവാക്കൾ അറസ്റ്റിൽ

മംഗളൂരു : ദേശീയപാത 66-ലെ കാപ്പുവിൽ അപകടകരമാംവിധം കാർ ഓടിച്ച ഉഡുപ്പി സ്വദേശികളായ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. മൂന്ന്‌ കാറും ഒരു ജീപ്പും പിടിച്ചെടുത്തു. ഉദ്യാവർ സ്വദേശി അയാൻ (24), കുഞ്ചിബെട്ടു സ്വദേശി മിഷാലുദീൻ (23), ഹൈക്ക ബിൽഡിങിലെ ഷാനൂൺ ഡിസൂസ (25), കോടന്തൂർ സ്വദേശി വിവേക് (23) എന്നിവരെയാണ് കാപ്പു പോലീസ് അറസ്റ്റുചെയ്തത്.തിങ്കളാഴ്ച ഉച്ചയോടെ സ്റ്റേഷനിലേക്ക് വന്ന ഫോൺവിളിയാണ് യുവാക്കളുടെ അറസ്റ്റിലേക്ക് നയിച്ചത്. മൂന്ന്‌ കാറും ഒരു ജീപ്പും അമിതവേഗത്തിൽ ദേശീയപാതയിലൂടെ മത്സരയോട്ടം നടത്തുന്നുവെന്നാണ് ഫോൺ വിളിച്ചയാൾ പറഞ്ഞത്. മുഡബെട്ടുവിൽ നാല്‌ വാഹനങ്ങളെയും പോലീസ് തടയുകയും ഡ്രൈവർമാരായ യുവാക്കളെ അറസ്റ്റുചെയ്യുകയുമായിരുന്നു