സ്കൂളുകൾ അടച്ചു, 10, 11, 12 ക്ലാസുകളും ഇനി ഓൺലൈൻ, ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

നാളെമുതല്‍ സ്കൂളുകൾ പൂർണമായി അടക്കും

സ്കൂളുകൾ അടച്ചു, 10, 11, 12 ക്ലാസുകളും ഇനി ഓൺലൈൻ, ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. നാളെമുതൽ സ്‌കൂളുകൾ പൂർണമായി അടക്കും. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂളുകൾ പൂർണമായി അടക്കും. നാളെമുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും. രോഗതീവ്രത കൂടുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ പൂർണമായി അടക്കുന്നത്. കോളേജുകൾ അടക്കാനും സാധ്യതയുണ്ട്.

അടുത്ത രണ്ട് ഞായറാഴ്ചകളിലേക്കാണ് ഇപ്പോൾ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് അവശ്യ സർവീസുകൾക്കു മാത്രമായിരിക്കും അനുമതി. നേരത്തെ രാത്രികാല കർഫ്യൂവും പൂർണമായ വാരാന്ത്യ ലോക്ഡൗണും സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, രാത്രികാല കർഫ്യൂ വേണ്ടത്ര ഫലപ്രദമല്ലെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ഡൌണിനു സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓരോ ജില്ലകളിലെയും ക്ലസ്റ്ററുകളിൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലകളിലെ രോഗവ്യാപനം തടയാൻ സോണുകളായി തിരിക്കും. ഇവിടങ്ങളിലെ നിയന്ത്രണം ജില്ലാ ഭരണകൂടം തീരുമാനിക്കും. കടുത്ത നിയന്ത്രണത്തിലേക്കു പോകേണ്ട ഘട്ടത്തിലാണ് സംസ്ഥാനമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. എന്നാൽ, നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് സമ്പൂർണ ലോക്ഡൗൺ സാധ്യമല്ലെന്നും വിലയിരുത്തി. ആൾക്കൂട്ടങ്ങളെ പരമാവധി ഒഴിവാക്കുകയും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.