ചൈനീസ് വാക്‌സിനുകളായ സിനോവാക്, സിനോഫാം എടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കുമായി സൗദി അറേബ്യ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചൈനീസ് വാക്‌സിനുകളായ സിനോവാക്, സിനോഫാം എടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കുമായി സൗദി അറേബ്യ

 റിയാദ്; ചൈനീസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. ചൈനയിലെ സിനോവാക്, സിനോഫാം എന്നീ വാകസിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതില്‍ സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വാക്‌സിന്‍ സ്വീകരിച്ച പാക്കിസ്താനികളെയാണ് സൗദിയുടെ ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.തീരുമാനം പുനപരിശോധിക്കണമെന്നും ചൈനീസ് വാക്‌സിനുകളെ അംഗീകൃത വാകസിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.

ചൈനീസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഫൈസര്‍, മോഡേണ, ഡോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രസെനെക്ക എന്നി വാകസിനുകളാണ് സൗദി അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.