ശ്രീലങ്കക്കെതി​രായ ആദ്യ ഏകദിനത്തിൽ സഞ്​ജു ഇറങ്ങിയില്ല; പരിക്കെന്ന്​ ബി.സി.സി.ഐ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ശ്രീലങ്കക്കെതി​രായ ആദ്യ ഏകദിനത്തിൽ സഞ്​ജു ഇറങ്ങിയില്ല; പരിക്കെന്ന്​ ബി.സി.സി.ഐ

കൊളം​ബൊ: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തിനായി ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്​ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നതില്‍ പലരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ താരത്തിന്‍റെ മുട്ടുകാലിന്​ പരിക്കേറ്റതിനാലാണ്​ കളത്തിലിറക്കാത്തതെന്ന്​ ബി.​സി.സി.ഐ മാധ്യമ വിഭാഗം പ്രസ്​താവനയില്‍ അറിയിച്ചു.

''സഞ്​ജു സാംസന്‍റെ കാല്‍മുട്ടിന്​ പരിക്കേറ്റതിനാല്‍ അദ്ദേഹത്തെ ഈ കളിക്കുള്ള ടീമില്‍ ഉള്‍പെടുത്താന്‍ ആയിട്ടില്ല. വൈദ്യസംഘം അദ്ദേഹത്തിന്‍റെ പുരോഗതി അന്വേഷിക്കുന്നുണ്ട്​'' -ബി.സി.​സി.ഐ മാധ്യമ വിഭാഗം അറിയിച്ചു. അതേ സമയം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇത്​ അരങ്ങേറ്റ മത്സരമാണ്​. ടോസ്​ നേടി ബാറ്റിങ്​ ​തിര​ഞ്ഞെടുത്ത ശ്രീലങ്ക നാലുവിക്കറ്റ്​ നഷ്​ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്​.

വിരാട്​ കോഹ്​ലി, രോഹിത്​ ശര്‍മ, കെ.എല്‍ രാഹുല്‍, റിഷഭ്​ പന്ത്​ അടക്കമുള്ള വന്‍ താരങ്ങളില്ലാതെയാണ്​ ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുന്നത്​. അതുകൊണ്ടുതന്നെ സഞ്​ജു അടക്കമുള്ള യുവതാരങ്ങള്‍ വലിയ പ്രതീക്ഷയിലാണ്​. രാഹുല്‍ ദ്രാവിഡാണ്​ ടീമിന്‍റെ മുഖ്യ പരിശീലകന്‍. പ്രധാന താരങ്ങളടങ്ങിയ ടീം ഇംഗ്ലണ്ട്​ പര്യടനത്തിലാണ്​.