സന്ദീപ് വധക്കേസ് : ഒരു വർഷമായി ആർ.എസ്.എസ് പ്രവർത്തകനല്ലെന്ന് ജിഷ്ണു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സന്ദീപ് വധക്കേസ് : ഒരു വർഷമായി ആർ.എസ്.എസ് പ്രവർത്തകനല്ലെന്ന് ജിഷ്ണു

തിരുവല്ലയില്‍ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികള്‍. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു പറഞ്ഞു. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികളുടെ പ്രതികരണം. തങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല. എന്നാൽ സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമാക്കാൻ ശ്രമം നടക്കുന്നതായും പ്രതികൾ ആരോപിച്ചു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വൈര്യാഗ്യമുണ്ടായിരുന്നത്. ആത്മ രക്ഷാർത്ഥം പ്രത്യാക്രമണം നടത്തിയതാണന്നും പ്രതികൾ പറഞ്ഞു.