സാലറി കട്ട് ഉടനുണ്ടാകില്ല; സാവധാനം മതിയെന്ന് ധനമന്ത്രിയോട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സാലറി കട്ട് ഉടനുണ്ടാകില്ല; സാവധാനം മതിയെന്ന് ധനമന്ത്രിയോട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടൻ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന് നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നാണ് വിലയിരുത്തൽ. പാർട്ടി നിലപാട് അനുസരിച്ച് സാലറി കട്ടിൽ സർക്കാർ ഉടൻ തീരുമാനം എടുക്കില്ല. ജീവനക്കാരുടെ സംഘടനകളുമായി വീണ്ടും ചർച്ച നടത്താനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടിൽ നിന്ന പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ജീവനക്കാരുടെ സംഘടനകളുടമായി നടത്തി ചർച്ചയിൽ മൂന്ന് നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വച്ചത്. നിലവിൽ അഞ്ചുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ച് കഴിഞ്ഞു. ഈ ശമ്പളം ധനകാര്യസ്ഥാനപത്തിൽ നിന്ന് വായ്‍പയെടുത്ത് സർക്കാർ ഉടൻ നൽകുമെന്നാണ് ആദ്യനിർദ്ദേശം. പക്ഷെ ഒരു തവണ കൂടി സാലറി കട്ടിന് സഹകരിക്കണം. രണ്ടാമത്തെ നിർദ്ദേശത്തിൽ  അടുത്ത മാസം മുതൽ ആറ് ദിവസത്തെ ശമ്പളം പിടിക്കും. ഓണം അഡ്വാൻസ് എടുത്തവർക്ക് ഉൾപ്പടെ  സംഘടനകൾ ആവശ്യപ്പെട്ട ഇളവുകൾ നൽകാം. മൂന്ന് എല്ലാ ജിവനക്കാരിൽ നിന്നും മൂന്ന് ദിവസത്തെ ശമ്പളം പത്ത് മാസം പിടിക്കും. കുറഞ്ഞ വേതനമുള്ളവ‌രെ സാലറി കട്ടിൽ നിന്ന് ഒഴിവാക്കണമെന്ന സംഘടനകുളുടെ നിർദ്ദേശം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.