കോവിഡ്​ പ്രതിരോധത്തിനായി 7.5 കോടി നൽകി രാജസ്ഥാൻ റോയൽസ്; സംഭാവന നൽകുന്ന ആദ്യ ഐ.പി.എൽ ടീം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ്​ പ്രതിരോധത്തിനായി 7.5 കോടി നൽകി രാജസ്ഥാൻ റോയൽസ്; സംഭാവന നൽകുന്ന ആദ്യ ഐ.പി.എൽ ടീം

ന്യൂഡല്‍ഹി: കോവിഡ്​ ​പ്രതിരോധത്തിനായി ഒരു മില്യണ്‍​ ഡോളര്‍ (7.5 കോടി) സംഭാവന നല്‍കി രാജസ്ഥാന്‍ റോയല്‍സ്​. ​ ഉടമകളായ രാജസ്ഥാന്‍ റോയല്‍സ്​ ഫൗണ്ടേഷന്‍, ബ്രിട്ടീഷ്​ ഏഷ്യന്‍ ട്രസ്​റ്റ്​ എന്നിവയിലൂടെയാകും തുക വിനിയോഗിക്കുക ​. കോവിഡ്​ പ്രതിരോധത്തിനായി തുക വിലയിരുത്തുന്ന ആദ്യ ഐ.പി.എല്‍ ടീമാണ്​ രാജസ്ഥാന്‍. മലയാളി താരം സഞ്​ജു സാംസണാണ്​ രാജസ്ഥാന്‍ റോയല്‍സി​െന്‍റ നായകന്‍.

ഇന്ത്യയിലുടനീളമുള്ളവരെ സഹായിക്കാനാണ്​ പണം നല്‍കുന്നതെന്നും രാജസ്ഥാന്‍ സംസ്ഥാനത്തിനായിരിക്കും മുന്‍ഗണനയെന്നും ടീം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ടീം ഉടമകളും കളിക്കാരും ഒത്തുചേര്‍ന്നതാണ്​ സംരംഭത്തെ ഉദ്ദേശിച്ച തോതിലേക്ക്​ എത്തിക്കാന്‍​ പ്രാപ്​തമാക്കിയതെന്നും റോയല്‍സ്​ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സി​െന്‍റ ആസ്​ട്രേലിയന്‍ താരം പാറ്റ്​ കമ്മിന്‍സ്​ 37 ലക്ഷം രൂപയും മുന്‍ ആസ്​ട്രേലിയന്‍ താരം ബ്രറ്റ്​ ലീ 40 ല​ക്ഷത്തോളം രൂപയും കോവിഡ്​ പ്രതിരോധത്തിനായി സംഭാവനയായി നല്‍കിയിരുന്നു. ഇന്ത്യയില്‍ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായിരിക്കേ അരങ്ങേറുന്ന ഐ.പി.എല്ലിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും താരങ്ങള്‍ സഹായിക്കണമെന്നും ആവ​ശ്യമുയര്‍ന്നിരുന്നു.