കൊൽക്കത്തയെ വീഴ്ത്തി രാജസ്ഥാൻ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കൊൽക്കത്തയെ വീഴ്ത്തി രാജസ്ഥാൻ

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് ജയം. 42 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ മികവിലാണ് രാജസ്ഥാൻ ജയം സ്വന്തമാക്കിയത്. ഡേവിഡ് മില്ലർ 24 റൺസ് നേടി. ഏഴു പന്ത് ബാക്കി നിൽക്കെയാണ് രാജസ്ഥാന്റെ ജയം. പതിവിൽ നിന്ന് ഭിന്നമായി ആക്രമിച്ചു കളിക്കാതെ രക്ഷാദൗത്യം ക്ഷമാപൂർവം ഏറ്റെടുത്ത സഞ്ജുവാണ് രാജസ്ഥാൻ ബാറ്റിങ് നിരയുടെ നെടുന്തൂണായത്. 41 പന്തിൽ നിന്ന് രണ്ടു ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് സഞ്ജു 42 റൺസ് സ്വന്തമാക്കിയത്. ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാൻ തകർച്ചയോടെയാണ് തുടങ്ങിയത്. നാലാം ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപണർ ജോസ് ബട്‌ലർ (5) പുറത്തായി. സ്‌കോർ ബോർഡിൽ 21 റൺസ് മാത്രം. എന്നാൽ വൺഡൗൺ ആയെത്തിയ സഞ്ജുവും ജെയ്‌സ്വാളും പതുക്കെ ഇന്നിങ്‌സ് മുമ്പോട്ടു കൊണ്ടു പോയി. അഞ്ചാം ഓവറിൽ സ്വന്തം സ്‌കോർ 22ൽ നിൽക്കെ ജെയ്‌സ്വാൾ വീണു. പിന്നെ ശിവം ദുബെയുമായി (22) ചേർന്ന് സഞ്ജുവിന്റെ രക്ഷാപ്രവർത്തനം. ദുബെയ്ക്ക് പകരമെത്തിയ തെവാത്തിയ അഞ്ചു റൺെസെടുത്ത് പുറത്തായി.